Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Car Gets Sandwiched

പുനെയിൽ ട്രക്കുകൾ കൂട്ടിയിടിച്ചു: ഇടയിൽപ്പെട്ട കാർ തകർന്നു; എട്ട് പേർ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിൽ ട്രക്കുകൾ തമ്മലിടിച്ചുണ്ടായ അപകടത്തിൽ എട്ട്പേർ മരിച്ചു. 15പേർക്ക് പരിക്കേറ്റു. പുനെയിലെ നവലെ ബ്രിഡ്ജ് പ്രദേശത്താണ് അപകടമുണ്ടായത്.

രണ്ട് ട്രക്കുകളുടെയും ഇടയിൽ കാർ കുടുങ്ങിയതാണ് അപകടത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു. പ്രദേശത്ത് വലിയ ഗതാഗതക്കുരുക്ക് ഉണ്ടായി. കാർ പൂർണമായും തകർന്നിരുന്നു.

അപകടത്തിൽപ്പെട്ട ഒരു ട്രക്കിന് തീപിടിച്ചു. അഗ്നിശമനസേന എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.

Latest News

Corehub Up